ഗോരഗുണ്ടേപാളയ മേൽപ്പാല ഗതാഗത നിരോധനം; തുമകുരു റോഡിൽ ഗതാഗതക്കുരുക്ക് വർധിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ തിരക്കേറിയ ഗോരഗുണ്ടെപാളയ മേൽപ്പാലം, ഒരു മാസത്തോളമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഡിസംബർ 25 ന് നടത്തിയ പരിശോധനയിൽ എട്ടാം മൈലിൽ രണ്ട് തുരുമ്പിച്ച കേബിളുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) മേൽപ്പാലം അടച്ചുപൂട്ടിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പെയ്ത കനത്ത മഴയുടെ ഫലമായി മേൽപ്പാലത്തിൽ പ്രിസ്ട്രെസ്ഡ് കേബിൾ കണ്ടെത്തിയതായി എൻഎച്ച്എഐ അധികൃതർ പറഞ്ഞിരുന്നു. ഔട്ടർ റിങ് റോഡ് (ഒആർആർ), എട്ടാം മൈൽ ജംക്‌ഷൻ, ഹെസർഘട്ട റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് വർധിച്ചതായി പീനിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മേൽപ്പാലം വാഹന ഗതാഗതത്തിന് ഏറെക്കുറെ തയ്യാറായെങ്കിലും ഗോരഗുണ്ടെപാളയ മുതൽ നാഗസാന്ദ്രയിലെ പാർലെ-ജി ഫാക്ടറി വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള എല്ലാ തൂണുകളും അധികൃതർ പരിശോധിച്ച് വരുകയാണ്. അതിനാൽ വാഹന ഗതാഗത നിരോധനം നീക്കാൻ ഇനിയും സമയം എടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
[masterslider id="10"]

Related posts

Click Here to Follow Us