വീട്ടിലിരുന്ന് വരുമാനം; തട്ടിപ്പുസംഘങ്ങൾ സജീവം.

ബെംഗളൂരു: വീട്ടിലിരുന്ന് ജോലിചെയ്ത് പണം നേടാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടുന്ന സംഘങ്ങൾ നഗരത്തിൽ സജീവമാകുന്നു. ബൊമ്മനഹള്ളിൽമാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറുപേരാണ് തട്ടിപ്പിനിരയായത്. വീട്ടിലെത്തിച്ചുനൽകുന്ന പെൻസിലുകൾ തരംതിരിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി കമ്പനിക്ക് തിരികെ നൽകുന്ന ജോലിയാണ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്താണ് ഇവർ ഇരകളിലേക്കെത്തുന്നത്. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവരാണ് തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. പണം നഷ്ടപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടും. വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചെറുജോലികൾ ലഭിക്കാൻ ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ ഫീസായിട്ടാണ് 501 രൂപ അടയ്ക്കണമെന്നാണ് സംഘം ആവശ്യപ്പെടുക. പിന്നീട് മുൻകൂർ ശമ്പളം ലഭിക്കുന്നതിന് കമ്മീഷൻ ഇനത്തിൽ തുക നൽകണമെന്ന് ആവശ്യപ്പെടും.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

ഈ തുക ലഭിച്ചുകഴിഞ്ഞാൽ ഇവരുടെ മൊബൈൽ സ്വിച്ച്ഓഫ് ആകുകയാണ് പതിവ്. പലരും നാണക്കേട് ഭയന്ന് പണം നഷ്ടപ്പെട്ട കാര്യം പുറത്തുപറയാറില്ല. വിശ്വാസ്യത ഉറപ്പിക്കാനായി രജിസ്‌ട്രേഷനുശേഷം പ്രത്യേക തിരിച്ചറിയൽ നമ്പർ ഉൾപ്പെടുന്ന ഐ.ഡി. കാർഡും തട്ടിപ്പുകാർ ഇ-മെയിലിൽ അയച്ചുനൽകുന്ന കഥകളും ഉണ്ട്. മുന്പും സമാനമായ തട്ടിപ്പുകൾ വ്യാപകമായതോടെ ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നതെന്നും സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts