കന്നഡ സംഘടനകൾ ഡിസംബർ 31ന് ബന്ദിന് ആഹ്വാനം ചെയ്തു.

ബെംഗളൂരു: കർണാടകയിൽ മഹാരാഷ്ട്ര ഏകീകരണ സമിതിയെ (എംഇഎസ്) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കന്നഡ ഓർഗനൈസേഷൻ ഡിസംബർ 31 ന് ബന്ദ് പ്രഖ്യാപിച്ചു. കന്നഡക്കാരും മറാത്തികളും തമ്മിലുള്ള സംഘർഷം ആളിക്കത്തിച്ച് എംഇഎസ് സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കുകയാണെന്ന് കന്നഡ പ്രവർത്തകനായ വാട്ടാൽ നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബർ 31 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ് ആചരിക്കുന്നതെന്നും നാഗരാജ് കൂട്ടിച്ചേർത്തു. ഡിസംബർ 29 അർദ്ധരാത്രിയോടെ എംഇഎസിനെ നിരോധിക്കാൻ ഞങ്ങൾ കർണാടക സർക്കാരിന് സമയപരിധി നൽകുന്നു എന്നും നിരോധനം നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തുടനീളം ബന്ദ് ആചരിക്കുമെന്നും ഈ ബന്ദിനെ ആരും എതിർക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

വിവിധ കന്നഡ സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബന്ദിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കർണാടക സംരക്ഷണ വേദികെ പ്രസിഡന്റ് നാരായണ ഗൗഡ പറഞ്ഞു. കോവിഡ്-19 അണുബാധയിൽ നിന്ന് ആളുകൾ സുഖം പ്രാപിച്ചു വരുന്നതേ ഉള്ളു എന്നും. ബന്ദ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമല്ലന്നും എം‌ഇ‌എസിനെതിരെ ഞങ്ങൾ മറ്റൊരു രീതിയിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us