ബെംഗളൂരുവിൽ യുകെ യാത്രികയ്ക്കും കുടുംബത്തിനും ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചു.

ബെംഗളൂരു: യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഒരു യാത്രികയ്ക്കും അവരുടെ മൂന്ന് കുടുംബാംഗങ്ങൾക്കും ഒമൈക്രോൺ പോസിറ്റീവ് ആണെന്ന് കണ്ടെത്തി, ഇത് നഗരത്തിലെ പുതിയ വേരിയന്റിന്റെ കണക്ക് വർധിപ്പിച്ചു. ഈ നാല് കേസുകളോടെ, സംസ്ഥാനത്തെ ഒമിക്‌റോണിന്റെ എണ്ണം 23 ആയി.

ഡിസംബർ 12 ന് നഗരത്തിലേക്ക് എത്തിയ യുകെയിൽ ജോലി ചെയ്യുന്ന 26 കാരിയായ ഇന്ത്യൻ പ്രവാസിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നു ബ്രുഹത് ബെംഗളൂരു മഹാനഗര പാലെകെ (ബിബിഎംപി) പറഞ്ഞു.

യാത്രികയ്ക്ക് യുകെയിൽ നിന്ന് നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു, കൂടാതെ എയർപോർട്ടിൽ വെച്ച് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെന്നും വൃത്തങ്ങൾ പറഞ്ഞു, തുടർന്ന് അവളുടെ മാതാപിതാക്കളും 20 വയസ്സുള്ള സഹോദരിയും ചേർന്ന് വിമാനത്താവളത്തിൽ നിന്ന് കോറമംഗലയിലെ അവരുടെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

എന്നിരുന്നാലും, യാത്രികയ്ക്ക് അടുത്ത ദിവസം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്ന് ഡിസംബർ 14-ന് മണിപ്പാൽ ഹോസ്പിറ്റലിലേക്ക് ആർടി-പിസിആർ പരിശോധനയ്ക്ക് പോയപ്പോൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അന്നുമുതൽ അവർ ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്. “ഇതിനെത്തുടർന്ന്, ആരോഗ്യ ഉദ്യോഗസ്ഥർ ഉടൻ തന്നെ അവരുടെ പ്രാഥമിക സമ്പർക്കക്കാരായ യാത്രികയുടെ കുടുംബത്തെയും പരിശോധിക്കുകയായിരുന്നു.

തുടർന്ന് ഡിസംബർ 16 ന് അവരും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു, കുടുംബത്തിന് പനിയും തൊണ്ടവേദനയും ജലദോഷവും ഉണ്ടായിട്ടുണ്ടെങ്കിലും അവരെ വീട്ടിൽ ഐസൊലേഷന് അനുവദിച്ചട്ടുണ്ട്. മൂന്ന് കുടുംബാംഗങ്ങളിൽ (56 വയസ്സുള്ള ഒരു പുരുഷനും 54 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടെ) രണ്ട് തവണ വാക്സിനേഷൻ എടുത്തതായി ആരോഗ്യ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

സംഭവത്തെ തുടർന്ന് കോറമംഗലയിലെ മൂന്നാം ബ്ലോക്കിലുള്ള അപ്പാർട്ട്മെന്റ് അന്നുതന്നെ ഒരു ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും സീൽ ചെയ്യുകയും ചെയ്തു, എന്നും ഒരു ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts