വീരനായകന് രാജ്യത്തിന്റെ സല്യൂട്ട്; ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ സംസ്കാരം നടത്തി.

ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക ‌റാവത്തിനും രാജ്യം വിടചൊല്ലി. മൃതദേഹങ്ങള്‍ സംസ്കാരത്തിനായി വിലാപയാത്രയായാണ് ബ്രാർ സ്ക്വയറിലേക്കെത്തിച്ചത്. 3.30 മുതൽ 4.00 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനത്തിനു വച്ചു.

എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകള്‍ പ്രകാരം ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പിന്നീട് വിവിഐപികൾ അന്ത്യാഭിവാദ്യം അർപ്പിച്ചു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാ‍ഞ്ജലി അർപ്പിച്ചു. ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർ ചടങ്ങുകൾക്കു നേത‍ൃത്വം നൽകിയത്. ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ആയിരങ്ങളാണ് ബ്രാർ സ്ക്വയറിന് സമീപം തടിച്ചു കൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts