മലബാറിലേക്ക് പുതിയ ട്രെയിൻ ; പച്ചക്കൊടി വീശി ദക്ഷിണ-പശ്ചിമ റെയിൽവേ

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് പുതിയ ട്രെയിൻ ആരംഭിക്കാൻ പച്ചക്കൊടി വീശി ദക്ഷിണ-പശ്ചിമ റെയിൽവേ.

കൂടാതെ മംഗളൂരുവഴിയുള്ള യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനും റെയിൽവേ സന്നദ്ധതയറിയിച്ചു.

ബുധനാഴ്ച ഹുബ്ബള്ളിയിലെ ദക്ഷിണ-പശ്ചിമ റെയിൽവേ ആസ്ഥാത്ത് ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറും കോഴിക്കോട് എം.പി. എം.കെ.രാഘവാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനം ഉണ്ടായത്.

  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് നിലവിൽ ഒരു തീവണ്ടിമാത്രമാണ് ഉള്ളത്.ഒരു ഉത്സവ സീസൺ വന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനത്തെപ്പോലും ഉൾക്കൊള്ളാൻ ഈ ട്രെയിന് കഴിയില്ല എന്ന് എം പി ചൂണ്ടിക്കാട്ടി.

ദക്ഷിണ റെയിൽവേയുടെ അനുമതിയോടെ ശുപാർശ ലഭിച്ചാൽ തുടർനടപടി ഉടൻ സ്വീകരിക്കുമെന്ന് സഞ്ജീവ് കിഷോർ അറിയിച്ചതായി എം.കെ.രാഘവൻ എം.പി. പറഞ്ഞു. ഇതിനായി ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us