പുത്തൂരിൽ അസുഖബാധിതരായ വൃദ്ധ ദമ്പതികൾ തൂങ്ങിമരിച്ചു

ബെംഗളൂരു: പുത്തൂർ താലൂക്കിലെ ബഡഗന്നൂർ ഗ്രാമത്തിൽ താമസിക്കുന്ന അസുഖബാധിതരായ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു.കെ സുബ്രഹ്മണ്യ ഭട്ട് (84), ശാരദ (78) ദമ്പതികൾ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറിന് മകൻ നാഗേഷിന്റെ ഭാര്യ ദമ്പതികളെ  ഉണർത്താൻ മുറിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

പ്രായവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളും പ്രമേഹവും സഹിക്കാനാവാതെ ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുബ്രഹ്മണ്യൻ നൈലോൺ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരു മുറിയിൽ സമാനമായ അവസ്ഥയിലാണ് കാണപ്പെട്ടത്.പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts