നഗരത്തിൽ നിശാ പാർട്ടി; മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയുടെ സമീപത്തുള്ള ഗ്രീൻവാലി റിസോർട്ടിൽ നിശാ പാർട്ടി നടത്തിയ ബെംഗളൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും ഉൾപ്പടെ 28 പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബെംഗലുരുവിലെ ഐ.ടി ജീവനക്കാരും കോളേജ് വിദ്യാർഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

നിരോധിത ലഹരിവസ്തുക്കൾ ഉൾപ്പടെ പോലീസ് റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉഗ്രം എന്ന മൊബൈൽ ആപ്പിലൂടെയാണ് സംഘാടകർ ടിക്കറ്റ് വിറ്റത്. ഇന്നലെ രാത്രി 8 മണിക്ക് തുടങ്ങിയ നിശാ പാർട്ടി ഇന്ന് പുലർച്ചെ വരെ നീണ്ടു. ബെംഗളൂരു സിറ്റി ഒലീസ് കമ്മീഷണർ കമൽ പന്തിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts