ഉത്സവകാലം: പഴങ്ങളുടെയും പൂക്കളുടെയും വില കുതിച്ചുയരുന്നു

ബെംഗളൂരു: ഗൗരി ഗണേശ ഉത്സവ വാരാന്ത്യത്തിന് കഷ്ടിച്ച് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഷോപ്പിംഗ് ആഘോഷങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് നഗരത്തിലെ വിപണികളിലെ വ്യാപാരികൾ പറഞ്ഞു. അവശ്യവസ്തുക്കളുടെ വില കൂടിയിട്ടില്ലെങ്കിലും,പൂക്കളുടെയും പഴങ്ങളുടെയും വില നഗര വിപണികളിൽ കുതിച്ചുയരുകയാണ്.

വിവിധ പഴങ്ങളുടെ വില 10 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തിയതായി കെആർ മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ പറഞ്ഞു. മാതളനാരങ്ങ ഒരു കിലോഗ്രാമിന് 120 രൂപയിൽ നിന്ന് 140 മുതൽ 150 രൂപ വരെയായി ഉയർന്നു, അതേസമയം ആപ്പിൾ 100 നിന്ന് 130-150 രൂപയായി ഉയർന്നു.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

ഓറഞ്ചിന്റെ വിലയും 100 രൂപ കടന്നതോടെ, കിലോയ്ക്ക് 30 രൂപ വിലയുള്ള മൊസാംബിയാണ് ഏക ആശ്വാസം. വരും ദിവസങ്ങളിൽ പഴങ്ങളുടെ വില 15-20 രൂപ വരെ ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.

ആവശ്യകത കുറവാണെങ്കിലും പൂക്കളുടെ വിലയും ക്രമാതീതമായി ഉയരുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. “ആരും ആവശ്യപ്പെടാത്തതിനാൽ മുല്ലപ്പൂ, ക്രോസന്ദ്ര (കനകാംബരം) തുടങ്ങിയ പൂക്കൾ പോലും ഞങ്ങൾ മാർക്കറ്റിൽ നിന്ന് കൊണ്ടുവന്നിട്ടില്ല,” എന്ന് ഒരു ചില്ലറ വിൽപ്പനക്കാരൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts