വിവാഹ അഭ്യർത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബം​ഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല ചെയ്തത്.

ആന്ധ്ര സ്വദേശിയായ അനിതയെയാണ് (23) സഹപ്രവര്‍ത്തകന്‍ വെങ്കടേഷ് കഴുത്തറുത്ത് കൊന്നത്. 22 കാരനായ വെങ്കടേഷ് അനിതയുടെ നാട്ടുകാരനാണ്. അനിത ജോലി ചെയ്യുന്ന ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് പ്രവേശിച്ചത്. വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം അനിതയെ ശല്യം ചെയ്തിരുന്നു. മറ്റൊരാളുമായി ദിവസങ്ങള്‍ക്ക് മുമ്പ് അനിതയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ വെങ്കടേഷ് തീരുമാനിച്ചു.

  കോടികൾ ഒഴുക്കി, പക്ഷേ ഗോശാലകൾ ശൂന്യം; കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും

ബം​ഗളൂരുവില്‍ നിന്ന് പുതിയ കത്തി വാങ്ങി ബാഗില്‍ സൂക്ഷിച്ചു. അനുകൂല സാഹചര്യത്തിനായി കാത്തിരുന്നു. ആരെയും അറിയിക്കാതെ ദിവസങ്ങളോളം ബാഗില്‍ കത്തിയുമായാണ് ഇയാള്‍ ഓഫീസില്‍ എത്തിയിരുന്നത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് അനിതയെ വിളിച്ചിറക്കിയാണ് കൊല നടത്തിയത്. ഓഫീസിന് സമീപത്തെ റോഡില്‍ ആളുകൾ നോക്കിനില്‍ക്കേ കൈയ്യില്‍ കരുതിയ കത്തികൊണ്ട് ആദ്യം വെട്ടി. പിന്നെ കഴുത്തുമുറിച്ച് കൊന്നു. ആളുകളെ കത്തിവീശി ഭീഷണിപ്പെടുത്തി കടന്ന് കളഞ്ഞു. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് അനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ച വെങ്കടേഷിനെ മണിക്കൂറുകള്‍ക്കം പൊലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
[masterslider id="10"]

Related posts

Click Here to Follow Us