റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ വഴിയാത്രികർ രക്ഷപ്പെടുത്തി.

ബെംഗളൂരു: ജനിച്ച് മണിക്കൂറുകൾക്കകം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആൺ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ രക്ഷപ്പെടുത്തി.

സ്വാതന്ത്ര്യ ദിനത്തിൽ കിഴക്കൻ ബെംഗളൂരുവിലെ എച്ച് ആർ ബി ആർ ലേഔട്ടിലെ ഗോല്ല യാദവ് സംഘ് കെട്ടിടത്തിന് പിന്നിലുള്ള തെരുവിൽ നിന്നാണ് ഒരു പ്ലാസ്റ്റിക് ബാഗിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ബാഗിന് ചുറ്റും ഒരു കൂട്ടം നായ്ക്കൾ കൂടി നിൽക്കുന്നത് കണ്ടാണ് വഴിയാത്രക്കാർ ബാഗ് ശ്രദ്ധിച്ചത്. കൂട്ടി കരയുന്നത് കേൾക്കുകയും കൂടെ ചെയ്തതോടെ വഴിയാത്രക്കാരിലൊരാളായ സുബ്ബായനപാളയ സ്വദേശിയായ പ്രമോദ് ബാഗ് പരിശോധിച്ചു. രക്തത്തിൽ കുതിർന്നു കിടക്കുന്ന  കുഞ്ഞിനെ കണ്ട് ഭയന്നു അയാൾ പോലീസിൽ വിവരം അറിയിച്ചു. കുഞ്ഞ് ജനിച്ചത് മണിക്കൂറുകൾക്ക് മുമ്പാണെന്ന് വ്യക്തമായിരുന്നു.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

പോലീസുകാർ കുഞ്ഞിനെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഡോക്ടർമാർ പരിശോധിക്കുകയും കുഞ്ഞ് ആരോഗ്യവാനാണ് എന്ന് നിർണ്ണയിക്കുകയും ചെയ്തു. കുഞ്ഞിനെ പിന്നീട് കെ ആർ മാർക്കറ്റിനടുത്തുള്ള സർക്കാറിന്റെ വാണിവിലാസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, കുഞ്ഞ് ഇപ്പോൾ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts