ബെംഗളൂരു∙ എച്ച്എഎൽ വിമാനപുര കൈരളി നിലയം സ്കൂളിൽ അധ്യാപക ദിനാഘോഷം നടത്തി. മുൻ അധ്യാപകരായ ഹെൻറി പാട്രിക്, സുമംഗല, സൗഭാഗ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വി.സദാശിവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ.സുധീഷ്, കെ.രാധാകൃഷ്ണൻ, സോയ കുട്ടപ്പൻ, വി.എം.രാജീവ്, രാധാകൃഷ്ണൻ ജെ.നായർ, ബി.രാജശേഖരൻ, രാഘവൻ നായർ, പ്രേമദാസൻ, വിജയകുമാർ, വി.രാജൻ എന്നിവർ നേതൃത്വംനൽകി.