നഗരത്തിലെ സ്വകാര്യ ആശുപത്രികൾ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ നിഷേധിക്കുന്നു

ബെംഗളൂരു: നഗരത്തിലെ ജില്ലാ ആശുപത്രികളിലും ബൗറിങ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ലഭ്യമാണ്. പക്ഷേ ചില സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായി പിരാതി.

എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നതായി പരാതികൾ ലഭിച്ചതിനാൽ ഇനി മുതൽ ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. സുധാകർ വെളിപ്പെടുത്തി.

രോഗം ചികിത്സിക്കുന്നതിനായി ഇ.എൻ.ടി. വിദഗ്ധർ, അനസ്‌തേഷ്യ, നേത്രരോഗ വിദഗ്ധർ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ധരുടെ സേവനം ആവശ്യമാണ്. ഇതിനാൽ സർക്കാർ മേഖലയിൽ പ്രധാനപ്പെട്ട ആശുപത്രികളിൽ മാത്രമാണ് ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ കാലതാമസം കൂടാതെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യണം. കോവിഡ് മുക്തരായവരിലാണ് വ്യാപകമായി ബ്ലാക്ക് ഫംഗസ്
(മ്യൂകോർമൈക്കോസിസ്)
രോഗം കാണപ്പെടുന്നത്.

ഈ രോഗം ചികിത്സിക്കാനായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളാണ് നിലവിൽ രോഗികൾക്ക് നൽകുന്നത്. അതേസമയം ബ്ലാക്ക് ഫംഗസ് ചികിത്സിക്കാനുള്ള മരുന്നുകൾ കൂടുതലായി എത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.

  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു

സർക്കാരിന്റെ നിർദേശമനുസരിച്ച് ചില മരുന്നുകമ്പനികൾ മരുന്ന് തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മരുന്നുകൾ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts