നഗരത്തിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മരിച്ചത് 4000 കോവിഡ് ബാധിതർ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് സംസ്ഥാനത്ത് ആകെ നാലായിരം പേര്‍ മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു വ്യക്തമാക്കുന്നതാണ് നഗരത്തിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12ന് ഇയാള്‍ മരണത്തിനു കീഴടങ്ങി. കല്‍ബുര്‍ഗിയിലായിരുന്നു ഇത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്. ഓഗസ്റ്റ് പതിനേഴിനാണ് സംസ്ഥാനത്ത് മരണം നാലായിരം കടന്നത്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

ഓഗസ്റ്റ് 17ലെ കണക്ക് അനുസരിച്ച് 4062 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ബി.ബി.എം.പി.യുടെ കണക്ക് അനുസരിച്ച് മെയ് ഒന്നുവരെ നഗരത്തില്‍ 6538 പേരാണ് കോവിഡിനു കീഴടങ്ങിയത്. മോയ് 21ന് ഇത് 10,557 ആയി. ഇരുപതു ദിവസത്തിനിടെ നാലായിരത്തിലേറെ പേരാണ്‌ മരിച്ചത്.

നഗരത്തിലെ 10557 മരണത്തില്‍ എണ്‍പതു ശതമാനവും 50 വയസ്സിനു മുകളിലുള്ളവരാണ്. 5454 പുരുഷന്മാരും 3092 സ്ത്രീകളുമാണ് ഈ വിഭാഗത്തില്‍ മരിച്ചത്. അന്‍പതില്‍ താഴെയുള്ള 1419 പുരുഷന്മാരും 687 സ്ത്രീകളും കോവിഡ് വൈറസ് ബാധ കാരണം മരണത്തിന് കീഴടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
[masterslider id="10"]

Related posts