മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ കുട്ടി അറസ്റ്റിൽ

ബെംഗളൂരു: മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ 14 കാരനായ മകന്‍ അറസ്റ്റില്‍. യദഗിരി സ്വദേശികളായ ഹനുമന്താര(41), ഹൊന്നമ്മ (34) എന്നിവരാണ് മരിച്ചത്.

നഗരത്തിലെ പീനിയക്കടുത്തുള്ള കരിയോബനഹള്ളിയിൽ
ന്യൂമറോളജി വകുപ്പ്‌ ജില്ല ഓഫിസിലെ ജീവനക്കാരാണ്‌ മരിച്ച ദമ്ബതികൾ. വ്യാഴാഴ്‌ചയാണ് ദമ്ബതികളെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞതിനാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകനാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്.

  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം

പഠനത്തില്‍ ശ്രദ്ധിക്കാതെ ചുറ്റിനടക്കുന്നതില്‍ പിതാവ്‌ മകനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഓഫിസിനോട്‌ ചേര്‍ന്ന ഒരു ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബം രാത്രിയില്‍ ഉറങ്ങുന്നത് ഓഫിസിനുള്ളിലുമായിരുന്നു. വലിയ പാറകല്ലുപയോഗിച്ചാണ് കൗമാരക്കാരന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്.

പിതാവിനെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം, എന്നാല്‍ കല്ല് അബദ്ധത്തില്‍ ഉറങ്ങിക്കിടന്ന അമ്മയുടെ ശരീരത്തിലാണ് വീണത്. ശബ്‌ദം കേട്ട് ഉണര്‍ന്ന പിതാവിനെ പിന്നീട് കല്ല് കൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us