കർണാടക ചലനച്ചിത്ര അക്കാദമിയുടെ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ;പ്രവേശനം സൌജന്യം.

ബെംഗളൂരു∙ കർണാടക ചലനച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ വസന്തനഗർ മില്ലേഴ്സ് റോഡിലെ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ നടക്കും. ഉദ്ഘാടനം 11നു ഉച്ചകഴിഞ്ഞ് 2.30നു മന്ത്രി കെ.ജെ.ജോർജ് നിർവഹിക്കും. പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, മലയാളി സംവിധായകരായ വിധു വിൻസെന്റ്, ദിലീഷ് പോത്തൻ, നടൻ വിനയ് ഫോർട്ട്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദ് എന്നിവർ പങ്കെടുക്കും.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

തുടർന്ന് വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച ‘മാൻഹോളും’ വൈകിട്ട് അഞ്ചിനു ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാര’വും പ്രദർശിപ്പിക്കും. 12നു രാവിലെ 11നു സജി എസ്.പാലമേലിന്റെ ‘ആറടി’, 2.30നു ഷാനവാസിന്റെ ‘കിസ്മത്ത്’, അഞ്ചിനു രാജീവ് രവിയുടെ ‘കമ്മട്ടിപാടം’, 13നു രാവിലെ 11നു ഷൈജു, ഷെറി എന്നിവരുടെ ‘ഗോഡ് സെ’, 2.30നു ടി.വി.ചന്ദ്രന്റെ ‘മോഹവലയം’, ഡോ.ബിജുവിന്റെ ‘കാടുപൂക്കുന്ന നേരം’ എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണെന്ന് ചലനച്ചിത്ര അക്കാദമി ചെയർമാൻ രാജേന്ദ്ര സിങ് ബാബു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts