പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്ത നിമിഷങ്ങൾക്കകം കുത്തിവെപ്പ് എടുത്തതായി സർട്ടിഫിക്കറ്റ്..!!

ബെംഗളൂരു: ദേവനഹള്ളി പർവ്വത പുര നിവാസിയായ ശാന്തമ്മ 56, പ്രതിരോധ കുത്തിവെപ്പ് നേടിയില്ലെങ്കിലും രജിസ്റ്റർ ചെയ്തതിന്റെ പിറ്റേന്നുതന്നെ കുത്തിവെപ്പ് എടുത്തതായി വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ മാർച്ച് 19 ആം തീയതി മകളുടെ ഭർത്താവ് ഗുരു രാജ് പ്രതിരോധ കുത്തിവെപ്പിനായി ശാന്തമ്മയുടെ പേര് രജിസ്റ്റർ ചെയ്തത്.

മാർച്ച് 20ന് കുത്തിവെപ്പ് എടുക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത് എങ്കിലും തീയതി മാറ്റി വയ്ക്കാനായി പിറ്റേന്ന് വെബ്സൈറ്റിൽ നോക്കുമ്പോൾ, ശാന്തമ്മ 19ന് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നു. കുത്തിവെപ്പു നൽകിയ ആരോഗ്യ പ്രവർത്തകയുടെ പേരും നൽകിയിട്ടുണ്ടായിരുന്നു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

തെറ്റായ വിവരമാണ് പോർട്ടലിൽ കാണുന്നതെന്ന് അറിയിക്കാനായി ആശുപത്രിയിലെത്തിയ ഗുരുരാജിനോട്, ശാന്തമ്മ തലേന്ന് തന്നെ കുത്തിവെപ്പ് എടുത്തു എന്നാണ് ആശുപത്രി അധികൃതർ വാദിക്കുന്നത്. കുത്തിവെപ്പ് കിട്ടിയിട്ടില്ലെന്ന് ഗുരുരാജുവും കുടുംബവും ആവർത്തിച്ചു പറയുന്നു.

വിവരം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്, വിശദമായി അന്വേഷിക്കാം എന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതാണ് എന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?
[masterslider id="10"]

Related posts