സംസ്ഥാനത്ത് കോവിഡ് വാക്സിൻ്റെ അപര്യാപ്തത ഇല്ല;പുതിയതായി 4 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കും: ആരോഗ്യ മന്ത്രി.

ബെംഗളൂരു: നാല് ലക്ഷം ഡോസ് കോവിഡ് -19 വാക്‌സിനുകൾ ബുധനാഴ്ച വിമാനമാർഗം സംസ്ഥാനത്ത്എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

അടുത്ത ഏഴു ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് മൊത്തം 12.5 ലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന്സുധാകർ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതിനുമുമ്പ്, നാല് ലക്ഷം ഡോസുകളുടെ അധിക സ്റ്റോക്ക് ബുധനാഴ്ച അയയ്ക്കും. വാക്‌സിൻ വിതരണപ്രശ്‌നങ്ങൾ ഞങ്ങൾ കേന്ദ്രവുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നും വിതരണത്തിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട് എന്നും മന്ത്രി സുധാകർ പറഞ്ഞു.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

മാർച്ച് 22 വരെ കർണാടക 27,10,904 ഗുണഭോക്താക്കൾക്ക് കുത്തിവയ്പ് നൽകിയതായി സംസ്ഥാന ആരോഗ്യവകുപ്പ്  അറിയിച്ചു. മാർച്ച് 22 ന് (തിങ്കളാഴ്ച) മാത്രം രണ്ട് ലക്ഷത്തിലധികം വാക്സിനേഷനുകൾ നൽകിസംസ്ഥാനം കവറേജ് വർദ്ധിപ്പിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്ന് 38.8 ലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ സംസ്ഥാനത്തിന് ഇത് വരെ ആയിലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts