പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ ;5 മരണം.

പൂണെ: കൊവിഷിൽസ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം.

5 പേർ മരിച്ചു.നിർമാണത്തിലിരുന്ന പ്ലാൻ്റിൽ ജോലി ചെയ്ത തൊഴിലാളികളാണ് മരിച്ചത്.6 പേരെ രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയിൽനിന്നാണ്.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

ഫയര്‍ഫോഴ്സിൻ്റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാൻ്റിന് തീപിടിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃത‍ര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts