റിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം 22 മുതൽ ലാൽ ബാഗിൽ.

ബെംഗളൂരു : ഒരു വർഷത്തിന് ശേഷം വീണ്ടും ലാൽ ബാഗിൽ പുഷ്പ പ്രദർശനം. എല്ലാ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലുമാണ് ലാൽബാഗിൽ പ്രശസ്തമായ പുഷ്പ പ്രദർശനം അരങ്ങേറുന്നത്.

2020ൽ കോവിഡിനെ തുടർന്ന് സ്വാതന്ത്രദിന പുഷ്പ പ്രദർശനം നടത്തിയിരുന്നില്ല.

ഈ വർഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഉള്ള പുഷ്പ പ്രദർശനം നടക്കില്ല എന്നായിരുന്നു ആദ്യ വാർത്തകൾ.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി നാരായണ ഗൗഡയുമായി മുഖ്യമന്ത്രി യെദിയൂരപ്പ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് 22 മുതൽ 28 വരെ പുഷ്പമേള നടത്താൻ തീരുമാനമായത്.

ലളിതമായി നടത്തുന്ന ഈ വർഷത്തെ പുഷ്പമേളയുടെ പ്രധാന വിഷയം കോവിഡ് തന്നെയാണ്, കോവിഡിനെ നേരിടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന പുഷ്പാലങ്കാരമായിരിക്കും ഈ വർഷത്തെ പ്രത്യേകത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us