ഗാർഹിക പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ

ബെംഗളൂരു: സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ സ്തുത്യർഹമായ പുരോഗതി ഉണ്ടായിട്ടും ഇണകളിൽ നിന്നും അല്ലാതെയും അക്രമം അനുഭവിക്കുന്ന ചെറുപ്പക്കാരും മധ്യവയസ്കരും ആയ സ്ത്രീകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയിലധികം വർധന ഉണ്ടായ ഒരേ ഒരു സംസ്ഥാനമായി കർണാടക മാറുന്നു.

2015 – 16 കാലഘട്ടത്തിൽ നടത്തപ്പെട്ട സർവേപ്രകാരം 20 ശതമാനത്തോളം സ്ത്രീകളാണ് ഗാർഹിക പീഡനങ്ങൾക്ക് ഇരയായത് എങ്കിൽ 2019 -20 കാലഘട്ടത്തിലെ സർവ്വേ ഇത് 44% ആയി ഉയർന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക പീഡന നിരക്ക് ഉയർച്ചയിൽ നിരവധി സംസ്ഥാനങ്ങളാണ് സ്ഥാനംപിടിച്ചത് എന്നത് ഭീതിജനകം ആണെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു.

  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!

എന്നാൽ എൻ എഫ് എച്ച് എസ് സർവേ റിപ്പോർട്ടിൽ മറ്റു വിശദീകരണങ്ങൾ ഒന്നും നൽകുന്നില്ല. മഹാമാരി മൂലം രാജ്യം അടച്ചിട്ടതിന് ഒരു മാസത്തിനുള്ളിൽ തന്നെ ഗാർഹിക പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചത് ശ്രദ്ധയിൽപെട്ട ഹൈക്കോടതി ഇതിനെതിരെ ഫലപ്രദമായ നേരിടുന്നതിനുള്ള നടപടികളെടുക്കണമെന്ന് കർണാടക സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു.

  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി

ഏകദേശം നൂറോളം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 22 സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേ പ്രകാരം 19 സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts

Click Here to Follow Us