വെള്ളം കയറിയ വീടുകൾക്ക് 25000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;കുറവെന്ന് പ്രളയബാധിതർ.

ബെംഗളൂരു : വെള്ളിയാഴ്ച പെയ്ത മഴയിൽ വെള്ളം കയറിയ ഹൊസക്കര ഹള്ളിയിലെ ദത്താത്രേയ നഗർ, ഗുരുദത്ത് ലേഔട്ട് എന്നിവിടങ്ങളിലെ വീടുകൾക്ക് 25000 രൂപ വീതം മുഖ്യമന്ത്രി യെദിയൂരപ്പ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.

സൗജന്യ റേഷനും നൽകാൻ ഉത്തരവിട്ടിട്ടുണ്ട്, ബി.ബി.എം.പി.അധികൃതരോട് സഹായം നൽകേണ്ട വീടുകൾ കണ്ടെത്തി വീടുകൾ കണ്ടത്തി ധനസഹായ വിതരണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി യെദിയൂരപ്പയും മന്ത്രി ആർ.അശോകയും സന്ദർശിച്ചിരുന്നു.

500-600 വീടുകൾ ആണ് വെള്ളപ്പൊക്കത്തിൽ നശിച്ചത് എന്നാണ് ബി.ബി.എം.പി.യുടെ പ്രാഥമിക കണക്ക്.

അതേ സമയം 25000 രൂപ വളരെ കുറഞ്ഞു പോയി എന്നാണ് വെള്ളപ്പൊക്ക ബാധിതരിൽ പലരുടേയു അഭിപ്രായം.

വീടിന് പറ്റിയ കേടുപാടുകൾ തീർക്കാൻ തന്നെ ഈ തുക തികയില്ല, മാത്രമല്ല നിരവധി പേർക്ക് അവരുടെ ഇരുചക്ര വാഹനങ്ങളും കാറുകളും നശിച്ചിട്ടുണ്ട്. അവരുടെ നഷ്ടം ലക്ഷക്കണക്കിന് രൂപയുടേതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us