നികുതിയടച്ചില്ല;ബെംഗളൂരുവിലേക്കടക്കം സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ 3 സ്കാനിയ ബസുകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം : നികുതി അടക്കാത്തതിനെ തുടർന്ന് കേരള.എസ്.ആർ.ടിസിയുടെ ബെംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നതടക്കം 3 സ്കാനിയ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് വാടകക്ക് എടുത്തതാണ് ഈ ബസുകൾ. ഇത്തരത്തിൽ 10 ബസുകൾ സർവ്വീസിലുണ്ട്.

ഓരോ ബസുകളും ഒന്നര ലക്ഷം രൂപയോളം നികുതി നൽകാനുണ്ട്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഒരു സ്കാനിയ ബസ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതോടെയാണ് നികുതി വിവരങ്ങൾ പരിശോധിച്ചത്.

വൈകുന്നേരം 3.15 നും, 05:00 മണിക്കും ബെംഗളൂരുവിലേക്കും 4 മണിക്ക് മുകാബികയിലേക്കും യാത്ര പോകേണ്ട ബസുകൾ പിടിച്ചെടുത്തതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts