ഇത്തവണ വോട്ട് ചെയ്യാതെ വിനോദയാത്രയ്ക്ക് പോകാമെന്ന് വിചാരിക്കേണ്ട; ഹോട്ടൽ ബുക്കിങ് നിറുത്തിവച്ചു!!

ബെംഗളൂരു: തിരഞ്ഞെടുപ്പു ദിവസങ്ങൾ സംസ്ഥാനത്ത് അവധിയായതിനാൽ ബെംഗളൂരുവിൽ ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവർ വോട്ടു ചെയ്യാതെ വിനോദയാത്ര പോകുന്നത് പതിവാണ്. വോട്ടിങ് ശതമാനം ഉയർത്താൻ പുതിയ മാർഗങ്ങൾ തേടുകയാണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലാ ഭരണകൂടങ്ങൾ. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതെ വിനോദയാത്രപോയി ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് ആരും വിചാരിക്കേണ്ട.

എപ്രിൽ 18-നും 23-നും തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാർക്ക് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും മുറി കൊടുക്കരുതെന്ന് ശിവമൊഗ ഡെപ്യൂട്ടി കമ്മിഷണർ കെ.എ. ദയാനന്ദ പറഞ്ഞു. ബെംഗളൂരുവിലെയും ശിവമൊഗയിലേയും എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ ഉടമകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ഹാസൻ, കുടക് തുടങ്ങിയ ജില്ലകളിലെ ഹോട്ടലുകളും റിസോർട്ടുകളും ഏപ്രിൽ 18-ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നുള്ളവർക്ക് ബുക്കിങ് നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പു സമയത്തും വോട്ടിങ് ശതമാനം ഉയർത്താൻ ജില്ലാഭരണകൂടം സമാനനടപടി സ്വീകരിച്ചിരുന്നു. വോട്ടിങ് ശതമാനം ഉയർത്താൻ മറ്റു നിരവധി മാർഗങ്ങളും തേടുന്നുണ്ട്. രക്ഷിതാക്കൾ വോട്ടു ചെയ്താൽ കുട്ടികൾക്ക് സ്കൂളിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് മറ്റൊരു രീതി.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us