കോവിഡ് രോഗികളുള്ള വീടുകൾക്ക് മുന്നിലെ മുന്നറിയിപ്പ് ബോർഡും ഒഴിവാക്കി

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കിയതിനുപിന്നാലെ കോവിഡ് രോഗികളുള്ള വീടുകൾക്ക് മുന്നിലെ മുന്നറിയിപ്പ് ബോർഡും ഒഴിവാക്കി.

കോവിഡ് രോഗികളുള്ള വീടിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് വെക്കുന്നത് മൂലം താമസക്കാർക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റർ പതിക്കുന്നത് ഒഴിവാക്കിയതെന്ന് ബി.ബി.എം.പി. കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

ഇനി മുതൽ നഗരത്തിലെ ഒന്നോ രണ്ടോ പേർക്ക് കോവിഡ് ബാധിച്ചാൽ തെരുവ് അടയ്ക്കില്ല. പ്രദേശവാസികളെ രോഗികളുള്ള കാര്യം അറിയിക്കും- അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നഗരത്തിലെ 17,159 തെരുവുകളിൽ കോവിഡ് രോഗികളുണ്ട്. ഇതിൽ 1058 തെരുവുകളിൽ അഞ്ചിൽകൂടുതൽ രോഗികളുണ്ട്. നഗരത്തിൽ 15,000 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us