രാഗിണി ദ്വിവേദിയുടെ വീട്ടിൽ റെയ്ഡ് തുടരുന്നു;സഞ്ജന ഗിൽറാണിയും ഹാജരാകണം;കന്നഡ സിനിമാ രംഗത്തെ മയക്കുമരുന്നു വേട്ട ഉന്നതരിലേക്ക്.

ബെംഗളൂരു : സംസ്ഥാനത്ത് വൻ വാർത്താ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കള്ളക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക്.

കന്നഡ സിനിമാ താരം രാഗിണി ദ്വിവേദിയുടെ യെലഹങ്കയുടെ വീട്ടിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുന്നു.

ചോദ്യം ചെയ്യലിന് ഇന്ന് രാഗിണി ഹാജരാകുന്നതിന് മുൻപാണ് റെയ്ഡ്.

രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ ഇന്നലെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

മറ്റൊരു സിനിമാ താരമായ സഞ്ജനാ ഗിൽറാണിയുടെ സഹായി രാഹുലും അറസ്റ്റിലായതായും വാർത്തകൾ ഉണ്ട്.

മലയാളസിനിമയിൽ അടക്കം പ്രശസ്തയായ നിക്കി ഗിൽറാണിയുടെ സഹോദരിയാണ് സഞ്ജന.

പ്രമുഖ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാരംഗത്തെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്.

ലഹരി ഉപഭോഗം തുടച്ച് നീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts