20 നു സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും;സംസ്ഥാന വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍റെത് ആണ് തീരുമാനം

ബെന്ഗളൂരു : ദേശീയ -സംസ്ഥാന പാതകളില്‍ നിന്നും മദ്യശാലകള്‍ മാറ്റണം എന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 20 ന്  കര്‍ണാടകയിലെ എല്ലാ ബാറുകളും മദ്യ കടകളും അടച്ചിടാന്‍ സംസ്ഥാന വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

കര്‍ണാടകയിലെ മദ്യശാലകളുടെ ലൈസെന്‍സ് പുതുക്കേണ്ടത് ജൂലൈ ഒന്ന് മുതല്‍ ആണ്.സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6018 ബാര്‍ കളോ വൈന്‍ ഷോപ്പുകളോ പൂട്ടെ ണ്ടി വരുമെന്ന് അസോസിയേഷന്‍ സെക്രട്ടേറി ഗോവിന്ദ രാജ ഹെഗ്ടെ അറിയിച്ചു.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

കോടതി വിധി മറികടക്കുന്നതിനായി സംസ്ഥാന പാതകളെ ജില്ല റോഡുകളായി തരം താഴ്ത്തുന്ന കാര്യം പരിഗണിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രശ്നം രാഷ്ട്രപതിയുടെ റെഫെറന്‍സ് നു വിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.കേരളത്തില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടകയില്‍ വിദേശ മദ്യ ക്കടകള്‍ നടത്തുന്നത് സ്വകാര്യ വ്യക്തികള്‍ ആണ്.കോടതി വിധി മൂലം 2500 കോടി രൂപയുടെ നഷ്ടം ഉണ്ടാകും എന്ന് യോഗം വിലയിരുത്തി.

  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us