കോവിഡ് മുക്തനായി തിരിച്ചെത്തിയ മലയാളിയെ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടു

ബെംഗളൂരു: കോവിഡ് മുക്തമായതിനുശേഷമുള്ള ഒറ്റപ്പെടലും മാനസിക സമ്മർദവും വലിയ പ്രതിസന്ധിയാണ് പലരിലും സൃഷ്ടിക്കുന്നത്.

ഇത്തരം ഒരു ദുരനുഭവമാണ് മലപ്പുറം കുണ്ടുപറമ്പ് സ്വദേശിയായ ഡോ. അഭയ് കൃഷ്ണന് നേരിടേണ്ടിവന്നത്.

മജെസ്റ്റിക്കിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറായ അഭയ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്.

ഒരാഴ്ചയിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത്  തിരിച്ചെത്തിയപ്പോളാണ് യഥാർഥത്തിൽ ദുരനുഭവങ്ങൾ തുടങ്ങുന്നത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

രാജാജിനഗറിലെ പി.ജി. യിലായിരുന്നു അഭയ് കൃഷ്ണൻ താമസിച്ചിരുന്നതെങ്കിലും ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഉടമ ഇവിടേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. മുറിയിൽനിന്ന് സാധനങ്ങളെടുക്കാൻപോലും പി.ജി. ഉടമ അനുവദിച്ചില്ല എന്ന് അഭയ് കൃഷ്ണൻ പറയുന്നു.

കോവിഡ് ബാധിച്ചതിന്റെ അവശതകൾ ബാക്കി നിൽക്കുമ്പോഴും ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് യശ്വന്തപുരയിലെ ഹോട്ടലിലായി പിന്നീട് താമസം. കോവിഡ് രോഗമുക്തനായതിനാൽ ഹോട്ടലുകാരുടെ പെരുമാറ്റവും ആ രീതിയിലായിരുന്നു. സഹിക്കാൻ കഴിയാവുന്ന ഘട്ടത്തിലെത്തിയപ്പോൾ ഹോട്ടൽ വിട്ടിറങ്ങി.

എവിടേക്ക് പോകുമെന്ന് അറിയാത്ത സാഹചര്യത്തിലിരിക്കുമ്പോഴാണ് വീട്ടുകാരുടെ സഹായത്തോടെ ശിഹാബ്തങ്ങൾ സെന്ററിലെത്തുന്നത്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

കോവിഡ് മുക്തനായ ശേഷം അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോയ മലയാളി ഡോക്ടർക്ക് പിന്നീട് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ താമസസൗകര്യം ഒരുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts