വിഷു, ഈസ്റ്റർ അവധി:കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് വേഗത്തിൽ തീരുന്നു.

ബെംഗളൂരു: വിഷു, ഈസ്റ്റർ തിരക്കിന് മുന്നോടിയായുള്ള റിസർവേഷൻ കർണാടക ആർ ടി സി ആരംഭിച്ചു. ഏപ്രിൽ 12 ന് നാട്ടിലേക്ക് പോകാനുള്ള ബുക്കിംഗ് ആണ് ആരംഭിച്ചത്.തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ഏകദേശം കഴിഞ്ഞു,

കോട്ടയത്തേക്കും എറണാകുളത്തേക്കും രണ്ട് എസി സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും ,ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കും. ഈസ്റ്റർ – വിഷു അവധി യാത്രക്ക് ഉള്ള ടിക്കറ്റ് ബുക്കിംഗ് കേരള ആർ ടി സി മുന്പ് തന്നെ ആരംഭിച്ചിട്ടുണ്ട്, 12 ന് ഉള്ള മിക്ക സീറ്റുകളും തീർന്നതോടെ ഇനി തത്കാൽ റിസർവേഷൻ മാത്രമാണ് ബാക്കി യുള്ളത്. ബസ് പുറപ്പെടുന്നതിന് 48 മണിക്കൂറുകൾക്ക് മുൻപ് മാത്രമേ തത്കാൽ ബുക്കിംഗ് ആരംഭിക്കുകയുള്ളൂ.

  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം

കേരള ആർടിസിയുടെ സ്പെഷലുകൾ ഉണ്ടാകുമെന്നറിയിച്ചിട്ടുണ്ടെങ്കിൽ ഏപ്രിൽ ആദ്യവാരത്തോടെ മാത്രമേ റൂട്ടും സമയവും പ്രഖ്യാപിക്കാൻ സാദ്ധ്യതയുള്ളു. മധ്യവേനലവധിയുടെ തിരക്ക് പരിഗണിച്ച് കർണാടക ആർ ടി സി വടകര യിലേക്ക് സ്പെഷൽ രാജഹംസ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് അവസാനം വരെ തുടരുന്ന ബസിന്റെ റൂട്ട് വിരാജ് പേട്ട്, തലശ്ശേരി വഴിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts

Click Here to Follow Us