മദ്യത്തിന്റെ വാറ്റ് എടുത്തുകളഞ്ഞു,200 രൂപയ്ക്കു മുകളില്‍ സിനിമ ടിക്കെറ്റുകള്‍ പാടില്ല;സിദ്ധരാമയ്യയുടെ ബജറ്റ് ജനകീയം.

ബെംഗളുരു: മദ്യവും ഹോട്ടല്‍ ഭക്ഷണവും സിനിമയും കര്‍ണാടകയില്‍ ഇനി ചുരുങ്ങിയ ചെലവില്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച കര്‍ണാടക സ്റ്റേറ്റ് ബജറ്റിലാണ് ജനപ്രിയമായ പ്രഖ്യാപനങ്ങളുള്ളത്.

തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ പോലെ നമ്മ കാന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രഭാത ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണവും ഡിന്നറും 10 രൂപയ്ക്കും ലഭ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ 198 ഇടങ്ങളിലാണ് കാന്റീന്‍ തുടങ്ങുക.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

മദ്യത്തിനുള്ള വാറ്റ് എടുത്തുകളഞ്ഞതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ബിയര്‍, ഫെനി, വൈന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.  മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള സിനിമ തിയ്യേറ്ററുകളില്‍ 200 രൂപയ്ക്കുമുകളില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തരുതെന്നും ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നു.  ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണിത്. ബെംഗളുരുപോലുള്ള നഗരങ്ങളില്‍ 500 രൂപവരെ  ടിക്കറ്റ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പച്ചക്കൊടികാണിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts