അടുത്ത രാഷ്ട്രപതിയായി അഡ്വാനിയെ തെരഞ്ഞെടുക്കാന്‍ ഉള്ള സാധ്യത വര്‍ധിക്കുന്നു,അമിത് ഷാ,കേശു ഭായി പട്ടേല്‍,അഡ്വാനി തുടങ്ങിയവര്‍ പങ്കെടുത്ത ഒരു പ്രധാന മന്ത്രി നരേന്ദ്രമോഡി ലാല്‍ കൃഷ്ണ അഡ്വാനിയുടെ പേര് രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോഡി തന്റെ ഗുരു ദക്ഷിണയായി അഡ്വാനി യെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.നിലവിലുള്ള രാഷ്ട്രപതിയായ ശ്രീ പ്രണബ് മുഖര്‍ജിയുടെ ടേം ഈ വരുന്ന ജൂലൈ മാസത്തില്‍ തീരാനിരിക്കുകയാണ്.ഉത്തര്‍ പ്രദേശിലെയും ഉത്തരഖണ്ടിലെയും വന്‍ വിജയത്തോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ബി ജെ പി ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഇല്ല,
ഇപ്പോള്‍ 89 വയസ്സുള്ള അഡ്വാനി ഇപ്പോള്‍ കോടതിയില്‍ നിലവിലുള്ള ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതന്‍ ആണ്,ആര്‍ എസ് എസിലൂടെ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നു വരവ്.വാജ്‌പേയി അഡ്വാനി ജോഷി ത്രയങ്ങള്‍ ഒരു കാലത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ദേശീയ മുഖങ്ങള്‍ ആയിരുന്നു.
തൊണ്ണൂറുകളില്‍ അഡ്വാനി നയിച്ച രഥയാത്രകള്‍ ആണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് പുതിയ ഒരു സ്ഥാനം നേടിക്കൊടുത്തത്,വാജ്‌പേയി സര്‍ക്കാരില്‍ ഉപ പ്രധാനമന്ത്രി,അഭ്യന്തര മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എം പി യായ അദ്ദേഹം,കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഗോവയില്‍ വച്ചു നടന്ന ബി ജെ പിയുടെ സമ്മേളനത്തില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തെരെഞ്ഞെടുത്തതിനോടുള്ള നീരസം തുറന്നു പ്രകടിപ്പിച്ചിരുന്നു.ഇപ്പോള്‍ ബി ജെ പയുടെ മാര്‍ഗ ദര്‍ശക് മണ്ഡലില്‍ അങ്കമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.