പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന് കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്‍ട്ടിയും പിണറായി തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും കുമ്മനം വ്യക്തമാക്കി.
Related posts
-
കുടിവെള്ളത്തിന് ഹരിതസെസ് ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു : കർണാടകത്തിൽ കുടിവെള്ള ബില്ലിൽ ഹരിതസെസ് ഏർപ്പെടുത്താൻപോകുന്നെന്ന റിപ്പോർട്ടുകൾ തള്ളി... -
സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ ഡി.ജി.പി. തസ്തിക സൃഷ്ടിക്കുന്നു; പോലീസ് തലപ്പത്ത് ഇത്തരമൊരു നിയമനം രാജ്യത്ത് ആദ്യമായി
ബെംഗളൂരു : സൈബർ കേസുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഡി.ജി.പി.യുടെ... -
മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം; സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം...