വസ്തു തർക്കം; തഹസിൽദാറിനെ കുത്തിക്കൊന്ന് റിട്ടയേഡ് അദ്ധ്യാപകൻ.

ബെംഗളൂരു : വസ്തു പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തഹസിൽദാറിനെ കുത്തിക്കൊലപ്പെടുത്തി റിട്ടയേഡ് അദ്ധ്യാപകൻ.

വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം റിട്ടയേഡ് അദ്ധ്യാപകനായ വെങ്കടേഷപ്പ (65)യുടെ കുത്തേറ്റ് ബംഗാരപ്പേട്ട് തഹസിൽ ദാർ ചന്ദ്രമൗലേശ്വർ (54) ആണ് മരിച്ചത്.

പ്രതിയെ വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.

വെങ്കടേഷപ്പയും രാമമൂർത്തി എന്ന ആളും അവകാശവാദം ഉന്നയിച്ചിരുന്ന ദൊഡ്ഡ കലവൻചിയിലെ കൃഷിസ്ഥലത്ത് സർവേ നടത്താനായി തഹസിൽദാറും സർവേയർ സന്തോഷും 3 കോൺസ്റ്റബിൾമാരും ചേർന്ന് എത്തുകയായിരുന്നു .

  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

സ്ഥലത്തേ എത്തിയ പ്രതി സർവേ തടസപ്പെടുത്താൻ ശ്രമിച്ചു, ഇയാളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട തഹസിൽദാറുടെ നെഞ്ചിലേക്ക് പ്രതി കത്തികുത്തിക്കയറ്റുകയായിരുന്നു.

സ്ഥലത്ത് വീണുപോയ ഉദ്യോസ്ഥനെ ബംഗാർപേട്ട് ആശുപത്രിയിലെത്തിക്കുകയും അവിടെ പ്രാഥമിക ചികിൽസ നൽകിയതിന് ശേഷം കോലാറിലുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us