ബെംഗളൂരു : മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ പൊതു ജനങ്ങൾക്ക് പരാതിപ്പെടാൻ ഉള്ള സൗകര്യവുമായി സർക്കാർ.
മാസ്ക്ക് ധരിക്കാത്തതടക്കം നഗരത്തിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരാതിപ്പെടാൻ 100 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം.
പരമാവധി 15 മിനിറ്റിനുള്ളിൽ പോലീസോ ബി.ബി.എം.പി ആരോഗ്യ പ്രവർത്തകരോ മാർഷലുമാരോ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു.
മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും പൊതു സ്ഥലങ്ങളിൽ മാസ്ക്ക് വെലിച്ചെറിയുന്നവരും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉയർത്തുന്നത് വൻ വെല്ലുവിളിയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.