ഒരു ലക്ഷം റാപിഡ് ആന്റിജൻ കിറ്റുകൾ കൂടി കർണാടകയിലെത്തും

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാധീതമായി വര്ധിച്ചു വരുന്ന സാഹചര്യത്തിൽ ഒരു ലക്ഷം റാപിഡ് ആന്റിജൻ കിറ്റുകൾ കൂടെ കർണാടകയിൽ എത്തും.

ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റീസെർച് ആണ് കിറ്റുകൾക് അനുമതി നൽകിയിരിക്കുന്നത്. ആദ്യ ബാച്ച് കിറ്റുകൾ ശനിയാഴ്ച ബംഗളുരുവിൽ എത്തുന്നതാണ്.

അടുത്ത ആഴ്ച മുതൽ ഈ കിറ്റുകൾ മൊബൈൽ ആംബുലെൻസുകളിലും ഫ്ലൂ ക്ലിനിക്കുകളിലും മറ്റും ഉപയോഗിച്ച് തുടങ്ങുന്നതാണ് എന്ന് സംസ്ഥാനത്തിന്റെ കോവിഡ് റെസ്റ്റുകളുടെയും ലാബുകളുടെയും ചുമതലയുള്ള ഡോക്ടർ സി എൻ മഞ്ജുനാഥ് അറിയിച്ചു.

  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര

കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ഈ ടെസ്റ്റ് പ്രയോജനപ്പെടുത്താവുന്നതാണ് 

ഏതാണ്ട് 2000 ആന്റിജൻ റാപിഡ് ടെസ്റ്റുകൾ ദിനംപ്രതി നടത്തുന്നുണ്ട്. മറ്റ് ടെസ്റ്റുകളെ അപേക്ഷിച്ചു 30 മിനിറ്റിനുള്ളിൽ ടെസ്റ്റ് റിസൾട്ട് ലഭിക്കും എന്നതാണ് ആന്റിജൻ റാപിഡ് ടെസ്റ്റുകളുടെ പ്രതേകത 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു
[masterslider id="10"]

Related posts

Click Here to Follow Us