സ്പെഷൽ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു;എപ്രിൽ 5, 12 തീയതികളിലേക്ക് ടിക്കറ്റുകൾ ലഭ്യം.

ബെംഗളുരു: രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ച മൈസുരു – ബെംഗളൂരു- എറണാകുളം പ്രതിവാര സ്പെഷൽ ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 5, 12 തീയതികളിലേക്ക്  ടിക്കറ്റ് ലഭ്യമാണ്. തിരക്ക് കൂടുന്നതിനനുസരിച്ച് ചാർജ് കൂടുന്ന ട്രൈയിനിൽ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ കാശു ലാഭിക്കാന്‍ കഴിയും.

മൈസൂർ- എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ (06042) ബുധനാഴ്ചകളിൽ, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ രാത്രി 9 ന് മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങും വ്യാഴാഴ്ച ഉച്ചക്ക് 1.20 ന് എറണാകുളം ജംഗ്ഷനിലെത്തും

തിരിച്ച് എറണാകുളം ജംഗ്ഷൻ-മൈസൂരു പ്രതിവാര സ്പെഷൽ ഫെയർ ട്രെയിൻ (06041) ചൊവ്വാഴ്ചകളിൽ, ഏപ്രിൽ 4, 11, 18, 25 തീയതികളിൽ വൈകീട്ട് 5ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 7.30 ന് മൈസൂരുവിലെത്തും.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

മാംഡ്യ, കെങ്കേരി, കെ എസ് ആർ ബെംഗളൂരു, ബെംഗളൂരു കാന്റ്, കെ ആർ പുര, വൈറ്റ് ഫീൽഡ്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്.

ഒരു എസി ടു ടയർ, രണ്ട് എസി ത്രി ടയർ, 12 സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് സർവീസിൽ ഉളളത്.ഈ ട്രെയിനിനുള്ള ഓൺലൈൻ റിസർവേഷൻ ഒരാഴ്ചക്ക് ഉള്ളിൽ ആരംഭിക്കും.

ബെംഗളൂരു കന്റോൺ മെൻറ് സ്‌റ്റേഷനിൽ രാത്രി 12:02 ന് കെ ആർ പുരത്ത് 12:14 ന് വൈറ്റ് ഫീൽഡിൽ 12:25 ന് എത്തുന്ന ട്രൈയിൽ പാലക്കാട് രാവിലെ 9.30 ന് എത്തുന്ന ട്രെയിൻ ഒറ്റപ്പാലത്ത് 9:53, തൃശൂർ 11:10, ആലുവ 12:03, എറണാകുളം സൗത്ത് 1: 20 ന് എത്തും.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

മൈസൂർ-എറണാകുളം യാത്രക്ക് സ്ലീപ്പർ ക്ലാസിൽ 385 രൂപയും തേഡ് എ സി യിൽ 1045 രൂപയും സെക്കന്റ് ക്ലാസിൽ 1505 രൂപയുമാണ് പ്രാഥമിക നിരക്ക്. ബെംഗളൂരു-എറണാകുളം യഥാക്രമം 335 രൂപ ,910 രൂപ , 1305 രൂപ. സ്വകാര്യ ബസുകളെ അപേക്ഷിച്ച് ഇത് വരെ കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts