പരിശോധനക്കെത്തിയ ആരോ​ഗ്യപ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

ബെം​ഗളുരു; ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, ബെലഗാവിയിലെ മാരൻഹോളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുനേരെ ആക്രമണം. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന നാലാളുകൾ ഉൾപ്പെടെ ഒമ്പതുപേരാണ് ജീവനക്കാർക്കെതിരേ അക്രമം അഴിച്ചുവിട്ടത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വറന്റീനുള്ളവരെ പിന്നീട് അറസ്റ്റുചെയ്യുമെന്നും മറ്റ് ആളുകൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

അക്രമം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചു, അടുത്തിടെ മുംബൈയിൽ നിന്നെത്തിയ 10 -ഓളം പേർക്ക് പ്രദേശത്ത് കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും മുംബൈയിൽ നിന്നെത്തിയ മറ്റുള്ളവരെയും സ്ഥലത്തെ സ്കൂളിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇവരുടെ സ്രവമെടുക്കാനെത്തിയവരെയാണ് ഗ്രാമീണരിൽ ചിലരും ക്വാറന്റീനിലുള്ളവരും ചേർന്ന് കൂട്ടമായി ആക്രമിച്ച് പരിക്കേൽപ്പിയ്ച്ചത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ആക്രമിക്കാനെത്തിയവർ ജീവനക്കാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും കല്ലുകൾ എടുത്തെറിയുകയുമായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പോലീസിനും തഹസിൽദാർക്കും പരാതി നൽകിയിരുന്നു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഇത്തരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യവകുപ്പ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts