തട്ടിപ്പുകാരും പിടിച്ചുപറിക്കാരും വിലസുന്നു; ബെം​ഗളുരു നിവാസികൾ ജാ​ഗ്രത; സൈനികന് നഷ്ടമായത് ലക്ഷങ്ങൾ

ബെം​ഗളുരു; തട്ടിപ്പും വെട്ടിപ്പും തുടർക്കഥയായി ബെം​ഗളുരു, അവധിക്കെത്തിയ തമിഴ്‌നാട് സ്വദേശിയായ സൈനികനിൽനിന്ന് വിദേശിയുവാവ് കുരുമുളക് സ്പ്രേ തളിച്ച് 1.5 ലക്ഷം കവർന്നതായി പരാതി, തമിഴ്‌നാട് ശിവഗംഗ സ്വദേശി പ്രഭാകരനാണ് വൻ തുക നഷ്ടമായത്.

തന്റെ ‍ ബെംഗളൂരു കല്യാൺ നഗറിലുള്ള സുഹൃത്തിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ വാഹനവുമായി എത്തിയതാണ് ഇദ്ദേഹം. സുഹൃത്തുമായി ബി.ഡി.സി. ആശുപത്രിക്ക് സമീപം നിൽക്കുന്നതിനിടെ തനിക്ക് അത്യവശ്യമായി ഫോൺ ചെയ്യണമെന്നാവശ്യപ്പെട്ട് ആഫ്രിക്കൻ സ്വദേശിയായ യുവാവ് ഇവരെ സമീപിക്കുകയായിരുന്നു, ഫോൺ വീട്ടിൽനിന്ന് എടുക്കാൻ മറന്നുപോയെന്നും സഹായിക്കണമെന്നുമുള്ള യുവാവിന്റെ അഭ്യർഥന മാനിച്ചാണ് ഫോൺ നൽകിയത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ഏറെ നേരത്തിന് ശേഷം ഫോൺ വിളിച്ചുകഴിഞ്ഞ് തിരികെനൽകുന്നതിനിടെയാണ് വിദേശി യുവാവ് കൈയിൽ കരുതിയ കുരുമുളക് സ്പ്രേ പ്രഭാകരനും സുഹൃത്തിനുമെതിരേ പ്രയോഗിച്ചത്, കുരുമുളക് സ്പ്രേയിൽ നീറി നിൽക്കവെയാണ് ആഫ്രിക്കൻ സ്വദേശിയായ യുവാവ് പ്രഭാകരന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു. ഒന്നരലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എടി എമ്മുകളിൽ കയറുന്നത് ഒഴിവാക്കാനാണ് പ്രഭാകരൻ അത്രയും തുക ഒന്നിച്ചെടുത്ത് സൂക്ഷിച്ചത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

പണവുമായി യുവാവ് ഓടിയതോടെ പ്രഭാകരനും സുഹൃത്തും കല്യാൺ നഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദേശി യുവാവിന്റെ ദൃശ്യങ്ങളടങ്ങിയ ദൃശ്യങ്ങൾ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts