ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീന് വിസമ്മതിച്ച ഡൽഹി ട്രെയിനിൽ വന്ന 19 യാത്രക്കാരെ തിരിച്ചയച്ചു.

ബെംഗളൂരു : സർക്കാർ സംവിധാനത്തിൽ സമ്പർക്ക രഹിത നിരീക്ഷണത്തിന് തയ്യാറാകാത്ത 19 യാത്രക്കാരെ ബെംഗളൂരു സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വന്ന അതേ തീവണ്ടിയിൽ തിരിച്ചയച്ചു.

ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ 7.18 ന് എത്തിയ തീവണ്ടിയിൽ (02492) ഉണ്ടായിരുന്നത് 543 യാത്രക്കാർ ആണ്, ഇതിൽ 140 പേർ ആദ്യ ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകാൻ തയ്യാറായില്ല.

രാവിലെ മുതലുള്ള ചർച്ചകൾക്ക് അവസാനം ഇതിൽ 19 പേർ തിരിച്ചു പോകാൻ തയ്യാറായി, ഡൽഹി, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഇവർ.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ഈ ട്രെയിനിന് ഗുണ്ടക്കൽ, അനന്ത പൂർ, നാഗ്പൂർ ,ഝാൻസി, സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടായിരുന്നു.

തിരിച്ചു പോകുന്നവർ അവരുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ തയ്യാറായതിനാൽ ,മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഒരു ത്രീ ടയർ എ.സി. കോച്ചു കൂടി ട്രെയിനിൽ ചേർക്കുകയായിരുന്നു.

08:30 ന് ഇവർ തിരിച്ചു പോയി.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനെ കുറിച്ച് ഞങ്ങൾക്ക് വിവരം മുൻപ് ലഭിച്ചിരുന്നില്ല എന്ന പറഞ്ഞു കൊണ്ട് ഒരു വിഭാഗം യാത്രക്കാർ രാവിലെ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു.

എന്നാൽ യാത്ര പുറപ്പെടുന്ന സമയത്തു തന്നെ എല്ലാവർക്കും എസ്.എം.എസ് അയച്ചിരുന്നതായി ഐ.ആർ.സി.ടി.സി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts