ഒന്നര മാസത്തിന് ശേഷം ബെംഗളൂരു സിറ്റിയിൽ നിന്ന് ആദ്യ യാത്രാ തീവണ്ടി ഡൽഹിയിലേക്ക് പുറപ്പെട്ടു..

ബെംഗളൂരു : ഒന്നര മാസത്തിന് ശേഷം ബെംഗളൂരു സിറ്റിയിൽ നിന്ന് (കെ.എസ്.ആർ) ആദ്യ യാത്രാ തീവണ്ടി ഇന്നലെ പുറപ്പെട്ടു.

ശ്രമിക് ട്രെയിനുകൾ മാലൂർ,ചിക്കബൊനവാര സ്റ്റേഷനുകളിൽ നിന്നാണ് പുറപ്പെട്ടിരുന്നത്.

ഡൽഹിയിലേക്കാണ് ആദ്യ തീവണ്ടി. ലോക്ക് ഡൗൺ മൂലം അടച്ചിട്ടിരുന്ന സ്റ്റേഷനിൽ യാത്രക്കാർക്കായി നിരവധി മുൻകരുതലുകൾ എടുത്തിരുന്നു.

ഇന്നലെ രാത്രി 8.30നു ബെംഗളൂരു – ഡൽഹി സൂപ്പർഫാസ്റ്റ്
എക്സ്പ്രസ് സ്പെഷൽ (02492)
സർവീസിനു മുന്നോടിയായി സ്റ്റേഷൻ പൂർണമായും അണുവിമുക്തമാക്കി.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

1076 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിലെ മുഴുവൻ ടിക്കറ്റുകളും, തിങ്കളാഴ്ച ബുക്കിങ് തുടങ്ങി അരമണിക്കൂറിനകം വിറ്റഴിഞ്ഞു.

യാത്രക്കാർ 1.5 മീറ്റർ അകലം പാലിക്കാൻ പ്ലാറ്റ്ഫോമുകളിൽ അടയാളങ്ങൾ ഇട്ടിരുന്നു.

ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണമെന്ന നിർദേശം അനുസരിച്ച് വൈകിട്ടോടെ യാത്രക്കാർ എത്തിത്തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts