മൈസൂരുവിലെ 25 ഗ്രാമങ്ങൾ പൂർണമായും അടച്ചു.

ബെംഗളൂരു : മൈസൂരുവിൽ
ഒട്ടേറെപ്പേർക്കു കോവിഡ് സ്ഥിരീകരിച്ച നഞ്ചൻഗുഡിലെ 25 ഗ്രാമങ്ങൾ പൂർണമായും അടച്ചു.

സ്ഥിതിഗതികൾ നിയന്ത്രണത്തിലാകും വരെ ഗ്രാമങ്ങളിലേക്കു പ്രവേശിക്കാനോ, ഇവിടെ നിന്നുള്ളവരെ പുറത്തു പോകാനോ അനുവദിക്കില്ല.

ജില്ലയിൽ ഇതുവരെ 88 പേർക്കാണ് കോവിഡ് ബാധിച്ചത്.

ഇവരിൽ 33 പേർക്കു രോഗം ഭേദമായി. ഇന്നലെ പുതിയ കേസുകൾ ഇല്ലാതിരുന്നതും ആശ്വാസമായി.

  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

നഞ്ചൻഗുഡിലെ ഫാർമ കമ്പനിയിലെ ഒരു ജീവനക്കാരനാണ് ഇവിടെ ആദ്യമായി രോഗം സ്ഥിരീകരിച്ചത്, തുടർന്ന് അത് നിരവധി ജീവനക്കാരിലേക്കും കൂടെ താമസിക്കുന്നവരിലേക്കും പകരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts