അന്യസംസ്ഥാനത്തൊഴിലാളികൾ സർക്കാർ ഏർപ്പെടുത്തിയ താമസ സ്ഥലത്തേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല.

ബെംഗളാരു : സ്വന്തമായി താമസസ്ഥലങ്ങൾ ഇല്ലാത്ത അന്യസംസ്ഥാനത്തൊഴിലാളികളിൽ ഭൂരിഭാഗവും താൽക്കാലിക ക്യാംപുകളിലേക്കു മാറാൻ മടിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

റോഡരികിലും മറ്റുമായി അന്തിയുറങ്ങുന്ന ഇവർ ഇതാണ് സുരക്ഷിതമെന്ന നിലപാടിലാണ്, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ
ബിബിഎംപി ഇവർക്ക് ഭക്ഷണം
നൽകുന്നുണ്ട്.

441 പേരെ ബെംഗളുരുവിലെ 10 താൽക്കാലിക ക്യാംപുകളിലാക്കി. കിടപ്പാടമില്ലാത്ത വലിയൊരു വിഭാഗം എതിർപ്പു പ്രകടിപ്പിച്ചതിനാൽ ക്യാംപുകളിലേക്കു മാറ്റിയിട്ടില്ല.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ബെംഗളൂരുവിലെ 414 നിർമാണ സൈറ്റുകളിലായി 67,963 തൊഴിലാളികൾ ഉണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

നിർമാണ കമ്പനികൾ ഇവർക്കു താമസവും ഭക്ഷണവും
നൽകുന്നുണ്ട്.

ബിബിഎംപിയും ഭക്ഷണം എത്തിക്കുന്നുണ്ട്. 104 ഗർഭിണികളും പാലൂട്ടുന്ന 94 പേരുംഉൾപ്പെടെ 2935 പേർക്ക് ആരോഗ്യ പരിശോധനയും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts