ഇന്നലെ പോലീസിനെ മർദ്ദിച്ച പ്രതി ഇന്ന് വനിതാ ഇൻസ്പെക്ടരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു;വെടിവച്ച് വീഴ്ത്തി ആശുപത്രിയിലാക്കി പോലീസ്.

ബെംഗളൂരു :ഇന്നലെ കൃത്യനിർവഹണം നടത്തുകയായിരുന്ന പോലീസ് കോസ്റ്റബിളിനെ മർദ്ദിച്ച് വീഴ്ത്തിയ പ്രതി താജുദ്ദീന് (38) ഇന്ന് പോലീസ് കാലിൽ വെടി വച്ചു വീഴ്ത്തി.

ഇന്നലെ സഞ്ജയ് നഗറിൽ ആളുകളെ തിരിച്ചയച്ചു കൊണ്ടിരുന്ന പോലീസ് കോൺസ്റ്റബിളിനെ താജുദ്ദീനും കൂട്ടുകാരനും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ ഇന്നലെ പുറത്തു വിട്ടിരുന്നു. പോലീസുകാരൻ നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

ഇന്നലെ അക്രമിയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയിരുന്നു.എന്നാൽ ഇന്ന് രാവിലെ ഇയാൾ വനിതാ സബ്. ഇൻസ്പെക്ടർ രൂപയെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ആത്മരക്ഷാർത്ഥം പോലീസ് അക്രമിയുടെ കാലിൽ വെടിവച്ച് വീഴ്ത്തി.അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us