പരിശോധനക്കായി 30 ക്ലിനിക്കുകൾ കൂടി തുറക്കുന്നു;നഗരത്തിലെ സ്വകാര്യ ലാബിനും പരിശോധനക്ക് അനുമതി.

ബെംഗളൂരു :  കോവിഡ് സംശയമുള്ള പനി ബാധിതരുടെ പ്രാഥമിക പരിശോധനയ്ക്കു ബംഗളൂരുവിൽ 30 ക്ലിനിക്കുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.

സ്വകാര്യ ആശുപത്രി ഉടമകളും ഡോക്ടർമാരുമായി നടന്ന യോഗത്തിന് ശേഷം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് ബാധിതരെ പരിശോധിക്കാൻ സ്വകാര്യ ആശുപത്രികളിലെ 1200 കിടക്ക സൗകര്യമൊരുക്കും.

വിക്ടോറിയ ആശുപത്രിയിലെ 1200 കിടക്ക സൗകര്യത്തിനു പുറമേയാണിത് .

കോവിഡ് വ്യാപനം തടയാൻ സർക്കാർ മേൽനോട്ടത്തിൽ ആകണം സ്വകാര്യ ആശുപത്രികളുടെ ഇടപെടൽ.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

രോഗബാധിതമായ അടുത്തിടപഴകുന്നവരെ  വലിയതോതിൽ പ്രത്യേക വാർഡുകളിലേക്ക്  പ്രവേശിപ്പിക്കേണ്ടി വന്നാൽ ഉള്ള സാഹചര്യം മറികടക്കാനാണ് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുന്നത്.

കോവിഡി  പ്രതിരോധിക്കാൻ നിലവിലുള്ള 800 വെൻറിലേറ്ററുകൾ കൂടാതെ 1000 എണ്ണം കമ്പനിയോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി അറിയിച്ചു.

കോവിഡ് രോഗ പരിശോധനയ്ക്കായി കർണാടകയിൽ അനുമതിയുള്ളത് 9 ലാബുകൾക്കാണ്.

എയർഫോഴ്സ് ബാംഗ്ലൂരിലേ കമാൻ്റ് ആശുപത്രി ,കലബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവ കൂടി കഴിഞ്ഞ ദിവസം ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അനുമതി ലഭിച്ചിരുന്നു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

കോവിഡ് പരിശോധനയ്ക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് രാജ്യത്തൊട്ടാകെ അനുവദിച്ച ആദ്യ സ്വകാര്യ ലാബുകളിൽ ഒന്ന് ബംഗളൂരുവിനും ലഭിച്ചു.

ശിവാജി നഗറിലെ ന്യൂബർഗ് ആനന്ദ് റഫറൻ ലാബിനാണ് അനുമതി ലഭിച്ചത്.

ലേഡി കഴ്സൺ, ബൗറിംഗ് ആശുപത്രിക്ക് സമീപമാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts