ഒരു മലയാളി അടക്കം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 5;കർണാടകയിലെ ആകെ എണ്ണം 38 ആയി.

ബെംഗളൂരു : കർണാടകയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 38 ആയി.

ഇന്നലെ ഉച്ചക്ക് 2 മണി മുതല്‍ ഇന്ന് രാവിലെ വരെ മാത്രം റിപ്പോർട്ട് ചെയ്തത് 5 പോസിറ്റീവ് കേസുകൾ.

കേസ് 34 : ഈ മാസം 20 ന് ദുബൈയില്‍ നിന്നും മംഗലുരുവില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയായ 32 കാരന് കോവിഡ് സ്ഥിരീകരിച്ചു.ഇയാളെ മംഗലൂരുവില്‍ ഉള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേസ് 35: ഈ മാസം 21 ന് ദുബൈയില്‍ നിന്നും രാജ്യത്ത് എത്തിയ ഉത്തര കന്നഡ സ്വദേശിയായ  40 കാരന് കോവിഡ് സ്ഥിരീകരിച്ചു.ഇയാളെ ഉത്തര കന്നഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

കേസ് 36 : മാർച്ച് 18 ന് ദുബൈയില്‍ നിന്നും മുംബൈയില്‍ വിമാനമിറങ്ങി ഉത്തര കര്‍ണാടകയിലേക്ക് തീവണ്ടിയില്‍ സഞ്ചരിച്ച 65 കാരന് രോഗം സ്ഥിരീകരിച്ചു.ഇയാളെ ഉത്തര കന്നഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേസ് 37: രോഗി 19,22 എന്നിവരുടെ ബന്ധുവും 56 കാരിയുമായ വനിതാ സൌദി അറേബ്യയിലെ മെക്കയില്‍ പോയി തിരിച്ചു 14.03.2020 ല്‍ ഹൈദരബാദില്‍ വിമാനമിറങ്ങി ചിക്കബല്ലപുരയിലേക്ക്‌ സഞ്ചരിച്ചത് ആയിരുന്നു. ഇവര്‍ ചിക്കബല്ലപുര ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

കേസ് 38 : 56 വയസ്സായ വനിത രോഗി 13 മായി അടുത്ത് ഇടപഴകിയത്‌ ആയിരുന്നു.ബെംഗളൂരു സ്വദേശിയായ ഇവരെ നഗരത്തില്‍ ഐസോലെഷനില്‍ ചികിത്സിക്കുന്നു.

ഇന്നലത്തെ 2 പേര്‍ അടക്കം കര്‍ണാടകയില്‍ കോവിഡ്  ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി.ഒരാള്‍ ബെംഗളൂരുവിലും ഒരാള്‍ മൈസുരുവിലും മറ്റൊരാള്‍ മംഗളൂരു ആശുപത്രിയിലും ഉണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;
[masterslider id="10"]

Related posts

Click Here to Follow Us