ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കാൻ വേറിട്ടൊരു മാർഗവുമായി ബെംഗളൂരു സെൻട്രൽ ഡിസിപി ചേതൻ സിങ് റാത്തോഡ്. പ്രതിഷേധകർക്കുമുന്നിൽ ദേശീയഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ബെംഗളൂരു ടൗൺഹാളിൽ തടിച്ചുകൂടിയ പ്രക്ഷോഭകരോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ദേശീയഗാനം ആലപിച്ചത്. ഇതോടെ പ്രക്ഷോഭകർ പിരിഞ്ഞുപോയി.
#WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully after the national anthem was sung. #CitizenshipAmendmentAct pic.twitter.com/DLYsOw3UTP
— ANI (@ANI) December 19, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കർണാടകയുടെ പല സ്ഥലങ്ങളിലും പ്രതിഷേധം ശക്തമാണ്. ചില സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.