സ്ഥിരം ഗതാഗത നിയമലംഘനം നടത്തുന്ന ആളാണോ നിങ്ങള്‍? കരുതിയിരിക്കുക;കഴിഞ്ഞ 2 വര്‍ഷം പിടികൊടുക്കാതെ ഓടിയ വ്യാപാരിയില്‍ നിന്ന് 71 നിയമ ലംഘനങ്ങള്‍ക്ക് എതിരെ ഈടാക്കിയത് 15400 രൂപ.

ബെംഗളൂരു : കഴിഞ്ഞ 12 ന് രാവിലെ പച്ചക്കറി വ്യാപാരിയായ മഞ്ജുനാഥിനെ ഹെല്‍മെറ്റ്‌ വക്കാത്തതിന്‍റെ പേരില്‍ ട്രാഫിക്‌ പോലീസ് പിടിച്ചപ്പോള്‍ ഇത് ഇങ്ങനെ ഒരു വാര്‍ത്തയാകും എഎന്ന് ആരും കരുതിയില്ല.യാത്രക്കാരന്റെ വണ്ടി നമ്പര്‍ ട്രാഫിക്‌ പോലീസുകാരുടെ കയ്യില്‍ ഉള്ള മെഷീനില്‍ നല്‍കിയപ്പോള്‍ 5.1 അടി നീളമുള്ള ഒരു റെസിപ്റ്റ് പുറത്ത് വരികയായിരുന്നു.

അത് മെഷീനില്‍ എന്തെങ്കിലും പ്രശ്നം സംഭാവിച്ചതാവും എന്ന് കരുതി കൃത്യമായി ഒന്ന് കൂടി പരിശോധിച്ചപ്പോള്‍ ആണ് പോലീസുകാര്‍ക്ക് വിഷയം വ്യക്തമായത്,അന്ന് നടന്നത് അടക്കം 71 ട്രാഫിക്‌ നിയമ ലംഘനങ്ങള്‍ ആണ് ഇയാള്‍ നടത്തിയിട്ടുള്ളത്.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

കഴിഞ്ഞ രണ്ടു വര്‍ഷമായി യെശ്വന്ത് പൂര്‍,വെസ്റ്റ് ഓഫ് കോര്‍ട് റോഡ്‌,മഹാലക്ഷ്മി ലേഔട്ട്‌,വിജയനഗര്‍  അടക്കം നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ ഹെല്‍മെറ്റ്‌ വയ്ക്കാതെ ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്.ഈ 55 എണ്ണം ഹെല്‍മെറ്റ്‌ വക്കാത്തതിന്റെത് ആണ്.ബാക്കി എല്ലാം സിഗ്നല്‍ ചാടിയത്തിന്റെയും.

എല്ലാ സ്ഥലങ്ങളിലെയും സി സി ടി വി ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഇദ്ദേഹത്തിനു പിഴ അടക്കാന്‍ ഉള്ള കത്തുകള്‍ അയച്ചു കൊണ്ടുമിരുന്നു.എന്നാല്‍ ഇയാള്‍ ഈ തുക ആ സമയത്ത് അടച്ചില്ല.2017 മുതല്‍ ഉള്ള തുക ഒന്നിച്ചയപ്പോള്‍ വലിയ സംഖ്യാ ആയി മാറുകയായിരുന്നു.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

വണ്ടി പോലീസ് പിടിച്ചു വക്കുകയും ശനിയാഴ്ച രാജാജി നഗര്‍ ട്രാഫിക്‌ പോലീസ് സ്റ്റേഷനില്‍ എത്തി തുക മുഴുവനും അടച്ച മഞ്ജുനാഥ് ഒരു ഹെല്‍മെറ്റുമായി വന്നു വണ്ടി എടുത്ത് പോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts