ബെംഗളൂരു: ഇന്ന് മുതൽ നഗരത്തില്‍ സ്മാർട് പാർക്കിങ് സംവിധാനം പ്രവര്‍ത്തന ക്ഷാമമാകും. കസ്തൂർബാ റോഡിൽ ഒരേ സമയം 13,500 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ബിബിഎംപി കമ്മിഷണർ ബി.എച്ച്. അനിൽകുമാർ പറഞ്ഞു. സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി.
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ 85 റോഡുകളിലാണ് ആദ്യഘട്ടത്തിൽ പാർക്കിങ് സൗകര്യം ആരംഭിക്കുന്നത്. ഭിന്നശേഷിയുള്ളവർക്കു പ്രത്യേക പാർക്കിങ് സൗകര്യമുണ്ടാകും.
കസ്തൂർബാ റോഡിന്റെ ഒരു വശത്ത് പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കാർ, ബൈക്ക് ഇവിടെ പാർക്ക് ചെയ്ത് ഡിജിറ്റൽ ഡിസ്പ്ലേ കൗണ്ടറിലെത്തി പാർക്ക് ചെയ്യുന്നത് എത്ര നേരത്തേയ്ക്കെന്ന് രേഖപ്പെടുത്താം.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഇ വോലറ്റ് മുഖേന പണം അടയ്ക്കാം. മോഷണം തടയാൻ സിസിടിവി ക്യാമറകൾ. ബി വിഭാഗത്തിൽപെടുന്ന കസ്തൂർബാ റോഡിൽ കാറിന് മണിക്കൂറിന് 20 രൂപയും ബൈക്കിന്10 രൂപയുമാണ് നിരക്ക്.
റോഡരികിലെ പാർക്കിങ് ഗതാഗതകുരുക്കിന് ഇടയാക്കുമെന്ന ആശങ്ക ശക്താണ്. നേരത്തെ പദ്ധതിക്ക് ട്രാഫിക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ടെൻഡർ ഷുവർ പദ്ധതിയിൽ റോഡുകൾ നവീകരിച്ചതോടെയാണ് സ്ഥലം അനുവദിച്ചത്.
പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കി സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് പകരം പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം.
തിരക്കേറിയ എ വിഭാഗത്തിൽപെടുന്ന റോഡുകളിൽ പാർക്കിങ് കൂടി വരുന്നതോടെ വാഹനഗതാഗതം താറുമാറാകും. ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.