മാളുകളിൽ മൊബൈൽ നമ്പർ കൊടുക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ

ബെംഗളൂരു: മാളുകളിലും മറ്റും മൊബൈൽ നമ്പർ കൊടുക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ. നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവുവിന്റെ നിർദേശം.

നഗരത്തിൽ മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സർവേയുടെ പേരിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നു എന്ന് പറഞ്ഞും വ്യാപകമായി പൊതുജനത്തെ സമീപിക്കുന്നുവെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മൊബൈൽ നമ്പർ കൈമാറുമ്പോൾ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതരിൽ എത്തിച്ചേരുകയാണെന്നും ഇത് സൈബർ തട്ടിപ്പുകൾക്കിടയാക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

മെട്രോനഗരങ്ങളിലെ സൈബർ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മുന്നിലാണെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങളുടെ 38 ശതമാനവും ബെംഗളൂരുവിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തിന്റെ ഐ.ടി. നഗരംകൂടിയായ ബെംഗളൂരുവിൽ സൈബർ കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും അതിനാൽ ജാഗ്രത വേണമെന്നും കമ്മിഷണർ ഭാസ്‌കർ റാവു നിർദേശിച്ചു. നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് മുൻകരുതലുമായി പോലീസെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts