കൊടുംക്രൂരത: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

ബെംഗളൂരു: കൽബുർഗിയിലെ സുലേപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറെ ദാരുണമായ സംഭവം. കേസിൽ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഏറെസമയം കഴിഞ്ഞിട്ടും പെൺകുട്ടി സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടതായി വിവരം ലഭിച്ചത്.

സ്കൂളിൽ കൃത്യമായി പോയിരുന്ന കുട്ടി തിങ്കളാഴ്ച സ്കൂളിൽ എത്തിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം തനിക്കൊന്നുമറിയില്ലെന്നാണ് യെല്ലപ്പ പറഞ്ഞതെങ്കിലും പിന്നീട് പോലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

പോലീസ് അന്വേഷണത്തിൽ മുല്ലമാരി ഇറിഗേഷൻ പദ്ധതിയുടെ കനാലിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രതിയുടെ അടിവസ്ത്രങ്ങളും രക്തക്കറകളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.

ചോക്ലേറ്റ് നൽകി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us